Wednesday 14 September 2022 10:50 AM IST : By സ്വന്തം ലേഖകൻ

കായംകുളം കൊച്ചുണ്ണിയുടെ കാത്ത... ലൊക്കേഷൻ ചിത്രങ്ങളുമായി മാധുരി

madhuri-katha

ഓണം റിലീസായി തീയറ്ററുകളിലെത്തിയ വിനയൻ ചിത്രം പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സിജു വിൽസന്റെ മികവാർന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം ഒരുപിടി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവും ചിത്രത്തിന്റെ സ്വീകാര്യതയിൽ നിർണായകമായി.

madhuri-1

ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായി എത്തിയ മാധുരിയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടി. . ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മാധുരി. സിനിമയേയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയാനും മാധുരി മറന്നില്ല. 

ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് മാധുരി ബ്രാഗൻസ. ബെംഗളൂർ സ്വദേശിയായ മാധുരി ബ്രാഗൻസ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

madhuri-2

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചു. പട്ടാഭിരാമൻ, കന്നടചിത്രം കുശ്ക എന്നിവയാണ് മാധുരിയുടെ മറ്റു ചിത്രങ്ങൾ. അൽ മല്ലു എന്ന ചിത്രത്തിൽ ഗായികയായും മാധുരി അരങ്ങേറ്റം നടത്തിയിരുന്നു.