ട്രെഡീഷനൽ ലുക്കിലുള്ള വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി തെന്നിന്ത്യയുടെ പ്രിയനായിക മഡോണ സെബാസ്റ്റ്യൻ. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയമാണ്.
ചുരുങ്ങിയ കാലത്തനിടെ ശ്രദ്ധേയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നായികയാണ് മഡോണ.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ മഡോണ ഇപ്പോൾ തമിഴകത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്. വിജയ് നായകനായ ലിയോയിലെ എലിസ ദാസ് എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം.