Saturday 03 August 2019 02:57 PM IST : By സ്വന്തം ലേഖകൻ

‘ചേച്ചി ബഷീറാ’ എന്നുപറഞ്ഞു ഇനി വിളിക്കില്ല; മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ കണ്ണീരോടെ മാലാ പാര്‍വതി!

bhasheer6666677

മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിന്റെ അവിചാരിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാധ്യമങ്ങളും സുഹൃത്തുക്കളുമെല്ലാം. ബഷീറിനെ കുറിച്ച് സിനിമാതാരം മാലാ പാര്‍വതി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് കണ്ണീരിൽ കുതിർന്ന ഓർമ്മ പങ്കുവയ്ക്കലായി. വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്ന് തുടങ്ങുന്ന കുറിപ്പില്‍ 'ചേച്ചി ബഷീറാ' എന്നുപറഞ്ഞു വിളിക്കാൻ ഇനി തന്റെ സുഹൃത്തില്ലല്ലോ എന്ന സങ്കടം പങ്കുവയ്ക്കുന്നു.

മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ;

വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. 'ചേച്ചി ബഷീറാ' എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ല.

Tags:
  • Social Media Viral