Tuesday 20 September 2022 11:32 AM IST : By സ്വന്തം ലേഖകൻ

‘മീനൂട്ടി എന്റെ ബേബി സിസ്റ്റർ ആണ്, അവളെ ഹോസ്റ്റലിൽ നിന്നു ചാടിച്ച് കറങ്ങാൻ പോകും’: സൗഹൃദത്തെക്കുറിച്ച് മാളവിക ജയറാം

malavika

മലയാളത്തിന്റെ പ്രിയതാരപുത്രിമാരാണ് ജയറാമിന്റെ മകൾ മാളവികയും ദിലീപിന്റെ മകൾ മീനാക്ഷിയും. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മാളവിക ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

“മീനൂട്ടി എന്റെ ബേബി സിസ്റ്റർ ആണ്. പണ്ടു മുതലേ മീനൂട്ടിയെ അറിയാം, വീട്ടിൽ വന്നിട്ടുണ്ട്. മീനൂട്ടി ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് ഇപ്പോൾ. അവൾ ചെന്നൈയിൽ എത്തിയതിനു ശേഷം ഞാൻ ഡ്രൈവ് ചെയ്ത് ചെന്ന് അവളെ ഹോസ്റ്റലിൽ നിന്നും ചാടിക്കും, ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഞങ്ങളുടെ കുറേ ഫൺ കഥകളുണ്ട്”.– മാളവിക പറയുന്നു.

ദുൽഖറിനൊപ്പം ഒരു പ്രണയചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും തനിക്ക് അറിയാവുന്ന ഫഹദ് ഫാസിൽ ഒരു അടിപൊളി, ഫൺ ആളാണെന്നും നമ്മളെയൊക്കെ കളിയാക്കുന്ന ടൈപ്പാണെന്നും മാളവിക.

‘‘ഉണ്ണി മുകുന്ദൻ മലയാളത്തിന്റെ സൂപ്പർമാനാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാള്‍. പ്രണവ് എനിക്ക് അപ്പുവാണ്. അവരിവിടെ ചെന്നൈയിൽ താമസിക്കുമ്പോൾ ഉള്ള പരിചയമാണ്. കല്യാണി എന്റെ മച്ചാനാണ്, എന്റെ ചെന്നൈ ബഡിയാണ്. ഞങ്ങളെല്ലാം ചെന്നൈ കിഡ്സാണ്”.– മാളവിക പറയുന്നു.