Thursday 22 September 2022 09:09 AM IST : By സ്വന്തം ലേഖകൻ

മാളവിക മോഹനൻ വീണ്ടും മലയാളത്തില്‍: മാത്യു നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേർന്ന്

malavika

മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക്. മാത്യു തോമസ്, മാളവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി.

പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിൻ, ജി.ആര്‍. ഇന്ദുഗോപൻ എന്നിവർ ഒന്നിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ.

റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, രാജേഷ് മാധവന്‍, വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായര്‍, ജയ എസ്. കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങിയവരും അഭിനയിക്കുന്നു.

അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

പൂവാര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.