Thursday 25 July 2019 09:48 AM IST : By സ്വന്തം ലേഖകൻ

ചിയാനൊപ്പം നാണത്തോടെ പ്രേക്ഷകരുടെ പൊന്നമ്പിളി! പ്രിയതാരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക

malavika-new

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് മാളവിക വെയ്ല്‍സ്. അവതാരകയായും അഭിനേത്രിയായുമൊക്കെ ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന താരം ബിഗ് സ്ക്രീനില്‍ നിന്നാണ് മിനിസ്ക്രീനിലേക്ക് ചുവടുവച്ചത്. മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം.

പൊന്നമ്പിളി എന്ന പരമ്പരയില്‍ പൊന്നുവായി വന്നതോടെയാണ് മാളവിക പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. തുടർന്ന് നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളും ശ്രദ്ധിക്കപ്പെട്ടു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലാണ് മാളവിക ഇപ്പോള്‍ അഭിനയിക്കുന്നത്.

താൻ പ്രിയതാരം വിക്രമിനെ കണ്ട വിശേഷങ്ങളും വിക്രമിനൊപ്പമുള്ള ചിത്രങ്ങളും മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ പുതിയ ചിത്രം കടാരം കൊണ്ടാന്‍ റിലീസുമായി ബന്ധപ്പെട്ട് വിക്രം കേരളത്തിലെത്തിയപ്പോഴാണ് മാളവിക പ്രിയ താരത്തെ കണ്ടത്. സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്ന് സ്വന്തം ജീവിതത്തിലൂടെ വ്യക്തമാക്കിയ ആള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്ന് മാളവിക കുറിച്ചിട്ടുണ്ട്. പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളും അങ്ങേയറ്റം വിനയമുള്ളവരില്‍ ഒരാളുമായ അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും താരം കുറിച്ചു.