Thursday 10 June 2021 10:22 AM IST : By സ്വന്തം ലേഖകൻ

തിയറ്റർ റിലീസ് ഉടനെയെങ്ങും സാധ്യമാകില്ല! മാലിക്കും കോൾഡ് കേസും ഒ.ടി.ടി യിൽ ?

ott

ഫഹദ് ഫാസിൽ നായകനായ മാലിക്, പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസ് എന്നീ ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡ് വ്യാപനം മൂലം തിയറ്ററുകൾ‌ ഉടനെയൊന്നും തുറക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

ഒന്നര വർഷത്തിലേറെയായി തിയറ്റർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മാലിക്ക്. തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നെന്നും എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്നും ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു. രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന.