Thursday 01 July 2021 12:56 PM IST : By സ്വന്തം ലേഖകൻ

20 വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെ ജീവിതം! ‘മാലിക്’ ജൂലൈ 15ന്

malik

മഹേഷ് നാരായണൻ സംവിധാനം ചെയ്ത്, ഫഹദ് ഫാസില്‍ നായകനാകുന്ന ‘മാലിക്’ ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ റിലീസ്. ആന്റോ ജോസഫ് ആണ് നിർമാണം.

സുലൈമാൻ മാലിക് ആയി ഫഹദ് എത്തുന്നു. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും സിനിമയില്‍ ഉണ്ട്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, മാമൂക്കോയ എന്നിവരും അഭിനയിക്കുന്നുണ്ട്.