Friday 16 August 2019 06:49 PM IST : By സ്വന്തം ലേഖകൻ

‘അമ്മേ, വേഗം മാറിക്കോളൂ, ഇല്ലെങ്കില്‍ ചെമ്പിൽ കയറിപോകേണ്ടി വരും’; അന്നത്തെ പൃഥ്വിയുടെ വാക്കുകൾ ഓർത്തെടുത്ത് മല്ലിക!

mallika-prithviraj88999h

തുടർച്ചയായുണ്ടായ പ്രളയത്തിൽ നിന്ന് കേരളം കര കയറിയെങ്കിലും ചില കാര്യങ്ങൾ എപ്പോഴും മനസ്സിൽ തങ്ങിനിൽക്കും. അത്തരമൊരു സംഭവമായിരുന്നു വെള്ളപ്പൊക്കത്തിൽപ്പെട്ട നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ. കഴിഞ്ഞ വർഷം ട്രോളർമാർ ആഘോഷിച്ച കാഴ്ചയായിരുന്നു അത്.  

കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നായിരുന്നു മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയത്. ഇക്കുറി ആ പഴയ സംഭവം ഓർത്തെടുക്കുകയാണ് മല്ലിക. അന്ന് മഴ കനത്തപ്പോള്‍ മകൻ പൃഥ്വിരാജ് മുന്നറിയിപ്പ് നൽകിയെന്നും താരം പറയുന്നു.

ചൊവ്വാഴ്ച രാത്രി പൃഥ്വി വിളിച്ചുപറ‍ഞ്ഞു; 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, ഇല്ലെങ്കില്‍ ചെമ്പിൽ കയറി പോകേണ്ടിവരുമെന്ന്.’ 'ഒന്ന് പേടിപ്പിക്കാതെടാ' എന്നുപറഞ്ഞാണ് താൻ ഫോൺ വച്ചതെന്ന് മല്ലിക പറയുന്നു. 

Tags:
  • Gossips
  • Movies