Tuesday 28 January 2020 10:07 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ’! ആരാധകർ ഏറ്റെടുത്ത് മല്ലികയുടെ പോസ്റ്റ്: ചിത്രം വൈറൽ

mallika

വൻ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും ആടുജീവിതം കാത്തിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. ബെന്യാമിന്റെ പ്രശസ്ത നോവലാണ് ‘ആടുജീവിതം’. ചിത്രത്തിന്റെ പ്രധാന ഷെഡ്യൂൾ ഷൂട്ട് ചെയ്യുന്നതിനായി ശാരീരികമായ തയാറെടുപ്പുകളിലായിരുന്നു കഴിഞ്ഞ 3 മാസം പൃഥ്വി. ഇതിനായി മറ്റ് തിരക്കുകളെല്ലാം താരം മാറ്റി വച്ചിരുന്നു.

ഇപ്പോഴിതാ, ആടുജീവിതത്തിനും പൃഥ്വിക്കും ആശംസകൾ നേർന്നിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിയോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് “ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ” എന്നാണ് മല്ലിക കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇതിനകം വൈറൽ ആണ്.