Tuesday 30 July 2019 12:53 PM IST : By സ്വന്തം ലേഖകൻ

‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ വരുന്നു! ആഗസ്റ്റ് 2 ന് ചിത്രം തിയേറ്ററുകളിൽ

mammali

റഫീക്ക് മംഗലശ്ശേരിയുടെ ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ റിലീസിനൊരുങ്ങുന്നു. ആഗസ്റ്റ് 2 ന് ചിത്രം തിയേറ്ററിലെത്തും.

കാർത്തിക് മീഡിയയുടെ ബാനറിൽ കാർത്തിക് നഗരം നിർമിച്ച് അരുൺ എൻ ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മതേതര ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.

മമ്മാലിയുടെയും മരുമകൾ ഷെരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമ കടന്നു പോവുന്നത്.

നിരവധി നാടക – ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തനായ കാർത്തികേയൻ വളളിക്കുന്നാണ് മമ്മാലിയായി വേഷമിടുന്നത് മൻസിയയാണ് മരുമകൾ ഷെരീഫയായി വേഷമിടുന്നത്.

ക്യാമറ – അഷറഫ് പാലാഴി, ഗാനരചന– അൻവർ അലി, സംഗീതം– ഷമേജ് ശ്രീധർ.