ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലും ക്രൂവിന് ബിരിയാണി വിളമ്പി സന്തോഷം പങ്കിട്ട് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ സിനിമ സെറ്റുകളിൽ മമ്മൂട്ടിയുടെ പതിവാണിത്.
ബിരിയാണിയുടെ ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി വിളമ്പുന്നത് വിഡിയോയിൽ കാണാം. ഗൗതം മേനോനും ഒപ്പമുണ്ടായിരുന്നു. ശേഷം അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടി ഭക്ഷണം കഴിക്കുന്നുമുണ്ട്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.