Friday 03 January 2025 10:26 AM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയ ഭരിച്ച് വീണ്ടും ‘മമ്മൂക്ക ലുക്ക്സ്’: ഏറ്റവും പുതിയ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

mammootty

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഗെറ്റപ്പാണ് ഇതിൽ ഒന്ന്. ഈ ഒരു സ്റ്റില്‍ മാത്രം മതി സിനിമയുടെ മേലുളള ഹൈപ്പ് കൂട്ടാന്‍ എന്നാണ് ആരാധകരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ മമ്മൂട്ടിയുടെ ലൊക്കേഷന്‍ സ്റ്റിലും സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍, സ്റ്റൈലിഷ് ലുക്കിലാണ് താരം.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്’ ആണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 23ന് തിയറ്ററില്‍ എത്തും.