Wednesday 25 January 2023 11:30 AM IST : By സ്വന്തം ലേഖകൻ

റോബി വര്‍ഗീസ് രാജ് – മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‍ക്വാഡ്’ ? സൂചന നൽകി മമ്മൂക്കയുടെ അഭിമുഖം

mammootty

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന് അഭ്യൂഹം.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. എസ്. ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

കണ്ണൂര്‍ സ്‍ക്വാഡ്, ക്രിസ്റ്റഫര്‍, കാതല്‍ എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകള്‍ എന്ന് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വിഡിയോയും വൈറലാണ്. ഇതാണ് റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്‍ക്വാഡ് എന്നാണെന്ന റിപ്പോർട്ടുകൾക്ക് കാരണം.

അതേ സമയം,‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമ മമ്മൂട്ടിയുടേതായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.