Tuesday 18 February 2020 02:18 PM IST : By സ്വന്തം ലേഖകൻ

‘മൈ ഷേഡ്സ് ഓഫ് ഗ്രേ’! സാരി ലുക്കിൽ ക്യൂട്ട് ചിരിയുമായി മംമ്ത: പോസ്റ്റ് വൈറൽ

mamtha

മലയാളത്തിന്റെ പ്രിയനായികയാണ് മംമ്ത മോഹൻദാസ്. മികച്ച കഥാപാത്രങ്ങളും വിജയചിത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ മംമ്തയ്ക്കായി. നടിയും ഗായികയുമായി തിളങ്ങുന്ന മംമ്ത കാൻസറിനോട് പൊരുതി ജീവിതം തിരികെപ്പിടിച്ച് പലർക്കും ഊർജമായ വ്യക്തി കൂടിയാണ്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ, തന്റെ സാരി ലുക്കിലുള്ള പുതിയ ചിത്രങ്ങൾ മംമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് വൈറൽ. മൈ ഷേഡ്സ് ഓഫ് ഗ്രേ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ടൊവീനോ തോമസിനൊപ്പം ‘ഫോറൻസിക്’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. അനസ് ഖാനും അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോറൻസികി’ൽ ഒരു പൊലീസ് ഓഫീസറായാണ് മംമ്ത എത്തുന്നത്.