Tuesday 07 July 2020 02:22 PM IST : By സ്വന്തം ലേഖകൻ

മംമ്ത മോഹൻദാസിന്റെ ശബ്ദത്തിൽ മറ്റൊരു മനോഹര ഗാനം കൂടി !‘ലാൽ ബാഗി’ലെ ഗാനം എത്തി

mamtha

മികച്ച ഗായിക കൂടിയായ പ്രിയനടി മംമ്ത മോഹൻദാസിന്റെ ശബ്ദത്തിൽ മറ്റൊരു മനോഹര ഗാനം കൂടി. മംമ്തയെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ലാൽബാഗ് എന്ന ചിത്രത്തിലാണ് മംമ്ത പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വിഡിയോ എത്തി. മംമ്തയുടെ ആലാപനമാണ് ഗാനത്തിന്റെ മുഖ്യ ആകർഷണവും.

‘റൂമാൽ അമ്പിളി’ എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജാണ്. അജീഷ് ദാസന്റെതാണ് വരികൾ. മംമ്ത മോഹൻദാസും സിയ ഉൾ ഹഖും ചേർന്നാണ് ആലാപനം.

സെലിബ്സ് ആൻഡ് റെഡ്കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ലാൽബാഗ് നിർമിക്കുന്നത്. മംമ്തയ്ക്കൊപ്പം സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.