Tuesday 27 April 2021 11:28 AM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ മകന്റെ മുഖം അറിയിച്ചുള്ള ആദ്യ ചിത്രം! ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മണികണ്ഠൻ

manikandan

മകനും ഭാര്യയ്ക്കുമൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ മണികണ്ഠൻ. ഞങ്ങളുടെ മകന്റെ മുഖം അറിയിച്ചുള്ള ആദ്യ ചിത്രം എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെയാണ് മണികണ്ഠനും ഭാര്യ അഞ്ജലിക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. മകൻ പിറന്ന സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.