Thursday 01 December 2022 10:34 AM IST : By സ്വന്തം ലേഖകൻ

‘വിവാഹദിവസം പോലും കടുത്ത ബോഡിഷെയ്മിങ്ങ് നേരിട്ടു’: തന്റെ വണ്ണത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് മഞ്ജിമ പറയുന്നു

manjima

വിവാഹദിവസം പോലും ബോഡിഷെയ്മിങ്ങ് നേരിടേണ്ടി വന്നെന്നും മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും നടി മഞ്ജിമ മോഹൻ.

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജിമയും തമിഴിലെ യുവനായകൻ ഗൗതം കാർത്തിക്കും വിവാഹിതരായത്.

എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജിമ പറഞ്ഞു.

മഞ്ജിമ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിവാഹചിത്രങ്ങള്‍ക്കു താഴെ വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് ആക്ഷേപങ്ങളാണ് ഉണ്ടായത്.