Tuesday 30 November 2021 02:15 PM IST : By സ്വന്തം ലേഖകൻ

കുട്ടി എത്രയിലാ പഠിക്കുന്നേ...: വേറിട്ട ഗെറ്റപ്പിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി മഞ്ജു പിള്ള

manju

മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയുടെ വേറിട്ട ഗെറ്റപ്പിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രങ്ങളില്‍ മഞ്‍ജു. ‘Look young ,feel young ,be young and live your youngest life’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്‍, വല്ലാതെ യംങ് ആയതുപോലെ തോന്നുന്നു എന്നിങ്ങനെ രസികൻ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.