Tuesday 13 July 2021 12:37 PM IST : By സ്വന്തം ലേഖകൻ

‘ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്, ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ’: കുറിപ്പുമായി മഞ്ജു സുനിച്ചൻ

manju

പ്രിയസുഹൃത്തിന് പിറന്നാള്‍ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ.

മഞ്ജുവിന്റെ കുറിപ്പ് –

നമ്മുടെ നല്ല കാലത്ത് കൂടെ കൂടാൻ ഒരുപാട് പേരുണ്ടാകും. ചിലപ്പോൾ അതിൽ പാതി നമ്മളെ പിന്നീട് ഉപേക്ഷിച്ചു പോകും. ചിലർ കൂടെ നില്കും. എന്നാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും മോശം സമയത്തു നമ്മെളെ കൂട്ടാനോ നമ്മുടെ കൂടെ കൂടാനോ ഒരാളും ഉണ്ടാകാൻ സാധ്യത ഇല്ല. എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ... ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ... പക്ഷെ ഇന്നും പാറ പോലെ കൂടെ ഉണ്ട് എന്റെ ഭാഗ്യൻ. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.. power pack.. brother.. friend... happy birthday bhagya...