Friday 07 May 2021 09:53 AM IST : By സ്വന്തം ലേഖകൻ

‘നീ ഒരു പീറയാടി... കെട്ടിയവനെ ചുട്ടു തിന്നില്ലേ നീ...’! ‘സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള’ മനുഷ്യനെ തിരഞ്ഞ് മഞ്ജു

manju-sunichan

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ മോശം കമന്റുമായി എത്തിയയാളെ തുറന്നു കാട്ടി നടി മഞ്ജു സുനിച്ചൻ.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ മഞ്ജു തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മോശം കമന്റിട്ടയാളുടെ പ്രൊഫൈല്‍ ലിങ്കും കമന്റിന്റെ സ്ക്രീൻ ഷോട്ടും ഉള്‍പ്പെടെ താരം പങ്കു വച്ചിട്ടുണ്ട്.

‘കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണൽ കാര്യങ്ങൾ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവർക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു പോകാം...

എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാൻ സഹായിക്കണം.. കോൺടാക്ട് നമ്പർ കിട്ടിയാൽ വളരെ സന്തോഷം..’ – കമന്റിട്ടയാളുടെ ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചു.