Saturday 23 October 2021 11:07 AM IST : By സ്വന്തം ലേഖകൻ

‘ഇനിയും മുന്നോട്ട്... ഒരുപാട് കാതങ്ങൾ മുന്നോട്ട്...’: വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മഞ്ജു സുനിച്ചൻ

manju-sunichan

പതിനാറാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെയും സുനിച്ചന്റെയും വിവാഹവാർഷികം. ‘അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്... ഒരുപാട് കാതങ്ങൾ മുന്നോട്ട്...’.– ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് മഞ്ജു. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് മഞ്ജുവിനും സുനിച്ചനും ആശംസകളുമായി എത്തുന്നത്.