Thursday 19 September 2019 02:30 PM IST : By സ്വന്തം ലേഖകൻ

‘ഇതാണ് ആഗ്രഹമെങ്കിലും സംഭവിക്കുന്നത് ഇങ്ങനെയാണ്’! സ്വയം ട്രോളി, രസികൻ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജുവിന്റെ കുറിപ്പ്: കമന്റുകളുമായി താരങ്ങളും

manju-

സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമൊക്കെ താരം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

തന്റെ, രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ പങ്കുവച്ച്, എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പക്ഷെ, സംഭവിക്കുന്നത് ഇങ്ങനെയാണ് എന്ന് മഞ്ജു കുറിച്ചിരിക്കുന്നു.

നിരവധി കമന്റുകളും ലൈക്കുകളുമാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, ഭാവന, ശ്രിന്ദ, കാളിദാസ് ജയറാം, സാനിയ അയ്യപ്പന്‍ തുടങ്ങിയ സിനിമാ താരങ്ങളും മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രതി പൂവന്‍ക്കോഴി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മഞ്ജു. സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് അടുത്ത് വരാനിരിക്കുന്ന റിലീസ്. ഒക്ടോബര്‍ നാലിന് ധനുഷിനൊപ്പം അഭിനയിക്കുന്ന മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം അസുരന്‍ റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും മഞ്ജുവാണ് നായിക.