നടനും നടി മഞ്ജു വാരിയരുടെ സഹോദരനുമായ മധു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ബിജു മേനോനും മഞ്ജുവുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ എഡിറ്റിങ് വേളയിൽ, എഡിറ്റിങ് മുറിയിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജു. ‘Happy smiles in the editor's suite! Eagerly looking forward to resuming shoot!’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ജു വാരിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. പി സുകുമാർ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീത സംവിധാനം. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.