Tuesday 24 January 2023 09:16 AM IST : By സ്വന്തം ലേഖകൻ

കൃഷ്ണ വേഷത്തിൽ മനോഹര നൃത്തവുമായി മഞ്ജു വാരിയർ: ശ്രദ്ധേയമായി ‘രാധേശ്യാം’

manju-warrier

കൃഷ്ണ വേഷത്തിൽ മനോഹരനൃത്തവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. കഴിഞ്ഞ ദിവസം സൂര്യ മേളയിലെ സമാപന വേദിയില്‍ മഞ്ജു അവതരിപ്പിച്ച നൃത്തം ആസ്വാദകർ ഏറ്റെടുത്തു. മികച്ച നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയായ മഞ്ജുവിനെ ഇടവേളയ്ക്ക് ശേഷം വേദിയിൽ കണ്ടതിന്റെ സന്തോഷത്തിലുമാണ് ആരാധകർ.

കൃഷ്ണന്റെയും രാധയുടെയും പ്രണയത്തിന്റെ അനശ്വരതയും പവിത്രതയും സംസ്കൃത കുച്ചിപ്പുഡി നൃത്ത നാടകമായ ‘രാധേശ്യാം’ മിലൂടെ അവതരിപ്പിച്ചതിലാണ് മഞ്ജുവിന്റെ പ്രകടനം.

അനശ്വരമായ രാധാ– കൃഷ്ണ പ്രണയത്തെപ്പറ്റി എഴുതിയിട്ടുള്ള ജയദേവ കവി, നാരായണ തീർ‍ഥർ, വെങ്കിട സുബ്ബയ്യർ തുടങ്ങിയവരുടെ കാവ്യ ശകലങ്ങളെ ആസ്പദമാക്കിയാണ് പ്രശസ്ത നർത്തകിയും സംവിധായികയുമായ ഗീത പത്മകുമാർ 14 നർത്തകിമാർ പങ്കെടുത്ത നൃത്തനാടകം ചിട്ടപ്പെടുത്തിയത്.