Monday 23 January 2023 11:30 AM IST : By സ്വന്തം ലേഖകൻ

കൃഷ്ണനായി മഞ്ജു വാരിയർ; ‘രാധേശ്യാം’ കുച്ചിപ്പുഡി നൃത്ത നാടകം സൂര്യ മേളയിൽ

manju-warrier-radeshyam-kuchupudi-drama-surya-festival-cover മഞ്ജു നൃത്തവേദിയിൽ, ഫോട്ടോ കടപ്പാട്: ഇൻസ്റ്റഗ്രാം_മഞ്ജു വാരിയർ

കൃഷ്ണവേഷത്തിൽ മഞ്ജു വാരിയരുടെ മോഹന നർത്തനം. കൃഷ്ണ–രാധാ പ്രണയത്തിന്റെ അനശ്വരത അരങ്ങിലെത്തിച്ച മഞ്ജുവിന്റെയും സംഘത്തിന്റെയും സംസ്കൃത കുച്ചിപ്പുഡി നൃത്ത നാടകമായ ‘രാധേശ്യാം’ തിരുവനന്തപുരം സൂര്യ മേളയിൽ കാണികളെ ആനന്ദ വിസ്മയത്തിലാക്കി. വൃന്ദാവനത്തിൽ കൃഷ്ണന്റെ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ എല്ലാം മറന്നു നൃത്തം ചെയ്യുന്ന രാധയുടെ പ്രണയവും കടന്നുള്ള ഭക്തി ഭാവമാണ് ഒന്നര മണിക്കൂർ നൃത്ത നാടകത്തി‌ലൂടെ അവതരിപ്പിച്ചത്.

manju-warrier-radeshyam-kuchupudi-drama-surya-festival

അനശ്വരമായ രാധാ– കൃഷ്ണ പ്രണയത്തെപ്പറ്റി എഴുതിയിട്ടുള്ള ജയദേവ കവി, നാരായണ തീർ‍ഥർ, വെങ്കിട സുബ്ബയ്യർ തുടങ്ങിയവരുടെ കാവ്യ ശകലങ്ങളെ ആസ്പദമാക്കിയാണ് 14 നർത്തകിമാർ പങ്കെടുത്ത നൃത്തനാടകം ചിട്ടപ്പെടുത്തിയതെന്ന് നർത്തകിയും സംവിധായികയുമായ ഗീത പത്മകുമാർ പറഞ്ഞു. നേരത്തെ നാലിടങ്ങളിൽ രാധേശ്യാം അരങ്ങേറിയിരുന്നുവെങ്കിലും മഞ്ജു വാരിയർ ആദ്യമായാണ് കൃഷ്ണ വേഷത്തിൽ വേദിയിലെത്തിയത്. കൃഷ്ണനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് രാധയും സഖികളും എത്തിയത്.