Monday 06 December 2021 11:51 AM IST : By സ്വന്തം ലേഖകൻ

‘പ്രിയ സുഹൃത്തേ മോനിഷാ…ദീപ്തമായ സ്മരണകളോടെ പ്രണാമം’: കുറിപ്പും ചിത്രവുമായി മനോജ്.കെ.ജയൻ

monisha

നടി മോനിഷയുടം ഓർമദിനത്തിൽ, തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർത്ത് നടൻ മനോജ് കെ ജയൻ.

ഒരുമിച്ചു അഭിനയിച്ച ചിത്രത്തിലെ ഗാനത്തിൽ നിന്നുള്ള വരികളും തങ്ങൾ ഒന്നിച്ചുള്ള പഴയ ചിത്രവും മനോജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

‘നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു’...പ്രിയ സുഹൃത്തേ മോനിഷാ…ദീപ്തമായ സ്മരണകളോടെ പ്രണാമം’ മനോജ് കുറിച്ചതിങ്ങനെ.

ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്നുള്ള വരികളാണിത്.

1992 ഡിസംബർ അഞ്ചിനായിരുന്നു മോനിഷയുടെ മരണം. താരത്തിന്റെ 29 ആം ഓർമദിനമായിരുന്നു ഇന്നലെ.