Monday 11 October 2021 03:11 PM IST : By സ്വന്തം ലേഖകൻ

‘എന്റെ വേണുവേട്ടാ പോയല്ലോ...വന്നു അവസാനമായി ഒന്നു കാണാൻ പറ്റുന്നില്ലല്ലോ’: ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം

manoj-k-jayan

അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം.

‘എന്റെ വേണുവേട്ടാ പോയല്ലോ...മലയാള സിനിമ കണ്ട ഏറ്റവും വലിയ versatile Actor. മഹാനടൻ. പാഠ പുസ്തകം. എനിക്ക് ഗുരുതുല്യനാണ് വേണുവേട്ടൻ. എന്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നു. പെരുന്തച്ചൻ,സർഗം, പരിണയം,അങ്ങിനെ എത്ര സിനിമകൾ. അവസാന സിനിമകളിലൊന്ന് എന്റെത് ആണെന്നറിയുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല വേണുവേട്ടാ. വന്നു അവസാനമായി ഒന്നുകാണാൻ പറ്റുന്നില്ലല്ലോ, ഞാൻ സ്ഥലത്തില്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ ഏറെ ദുഃഖിക്കുന്നു. എപ്പോ കണ്ടാലും പാട്ടും തമാശയും സ്നേഹവാൽസല്യങ്ങളും ചൊരിയുന്ന എന്റെ മാനസഗുരു. എന്റെ ചേട്ടൻ. തീരാനഷ്ടം. ആദരാജ്ഞലികൾ…പ്രണാമം...’ നടൻ മനോജ് കെ ജയൻ ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ.