Thursday 19 January 2023 12:18 PM IST : By സ്വന്തം ലേഖകൻ

സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ മീനാക്ഷി ദിലീപ്: നമിത പ്രമോദിന്റെ കഫേയുടെ ഉദ്‌ഘാടനത്തിൽ തിളങ്ങി താരപുത്രി

meenakshi

നടി നമിത പ്രമോദിന്റെ പുത്തൻ സംരംഭമായ ‘സമ്മർ ടൗണ്‍ കഫേ’യുടെ ഉദ്‌ഘാടനത്തിന് ശ്രദ്ധേയ സാന്നിധ്യങ്ങളായി താരപുത്രിമാരായ മീനാക്ഷിയും ആയിഷയും ഖദീജയും. ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും നമിതയുടെ പ്രിയസുഹൃത്തുക്കളാണ്. താരങ്ങളായ അനു സിത്താര, രജിഷ വിജയൻ, മിയ, അപർണ ബാലമുരളി എന്നിവരും ഉദ്‌ഘാടനത്തിനെത്തിയിരുന്നു.

മീനാക്ഷിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് നമിത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ നമിത ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ചെന്നൈയിൽ എം ബി ബി എസിനു പഠിക്കുകയാണ് മീനാക്ഷി.