Wednesday 16 December 2020 11:52 AM IST : By സ്വന്തം ലേഖകൻ

പാർട്ടി വെയറിൽ തിളങ്ങി മീനാക്ഷി! ചിത്രം പങ്കുവച്ച് താരപുത്രി: ഏറ്റെടുത്ത് ആരാധകർ

meenakshi

തന്റെ മനോഹരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരപുത്രി മീനാക്ഷി ദിലീപ്. പ്രിയ കൂട്ടുകാരിയും നടനും സംവിധായകനുമായ നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്.

നടൻ ദിലീപിന്റെ മകളായ മീനാക്ഷി അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ ചില പുതിയ ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും ആരാധകർ ഏറ്റെടുത്തിരുന്നു.