സംവിധായകനും ഗായകനും നടനുമായ നാദിര്‍ഷയുടെ മകൾ ആയിഷയുടെ വിവാഹം ഫെബ്രുവരി 11നാണ്. ബിലാലാണ് വരൻ. ഇപ്പോഴിതാ, പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോസുമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. ചടങ്ങുകളിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിയും നിറസാന്നിധ്യമായിരുന്നു.
ദിലീപ്–നാദിർഷ സൗഹൃദം പോലെ ആഴമുള്ളതാണ് മീനാക്ഷി–ആയിഷ സൗഹൃദവും. ഇവര്‍ ഒരുമിച്ചുള്ള ടിക് ടോക് വിഡിയോസും നേരത്തെ വൈറലായിരുന്നു.
പ്രിയപ്പെട്ട കൂട്ടുകാരിക്കു വേണ്ടി മീനാക്ഷിയും നമിത പ്രമോദും പ്രത്യേക ഫ്യൂഷൻ ഡാന്‍സും വേദിയിൽ ഒരുക്കി. ഇതുൾപ്പെടുന്ന, വിവാഹ ചടങ്ങിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറൽ. സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം.
വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ആണ് ബിലാല്‍. ഫെബ്രുവരി 11നാണ് വിവാഹം. ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.