Friday 10 July 2020 11:34 AM IST : By സ്വന്തം ലേഖകൻ

ഇന്ന് എന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിനമാണ്! സീരിയലിനൊപ്പമുള്ള യാത്ര തീരുന്നു: മീര കൃഷ്ണയുടെ കുറിപ്പ്

meera-krishna

മിനിസ്ക്രീനിലെ പ്രിയതാരമാണ് മീരാകൃഷ്ണ. മലയാളത്തിൽ മികച്ച പരമ്പരകളിൽ സുപ്രധാന വേഷങ്ങളിൽ തിളങ്ങിയ താരം തമിഴിലും നയാഗി എന്ന ഹിറ്റ് പരമ്പരയിലൂടെ വലിയ താരപദവി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, താൻ ഇനി മുതൽ നയാഗിയുടെ ഭാഗമായിരിക്കില്ല എന്നു താരം പറയുന്നു. മീരയുടെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ സീരിയലിൽ അവസാനിക്കുകയാണ്. സീരിയലിൽ നിന്നു വിട്ടുപോകുന്നതിന്റെ സങ്കടം താരം ആരാധകരുമായി പങ്കുവയ്ക്കുന്നു.

അപ്രതീക്ഷിതമായാണ് നയാഗിയിലേക്ക് വിളിച്ചത്. ആ യാത്ര ഒരു സ്വപ്നം പോലെയായിരുന്നു. ഇന്ന് നയാഗിയിലെ എന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിനങ്ങളാണെന്ന് വിശ്വസിക്കുവാനാകുന്നില്ലെന്നും താരം കുറിച്ചു.