Saturday 16 October 2021 10:36 AM IST : By സ്വന്തം ലേഖകൻ

‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ...’: മീര വീണ്ടും ലൊക്കേഷനിൽ...: വിഡിയോ

meera

മലയാളത്തിന്റെ പ്രിയനടി മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്ന സത്യൻ അന്തിക്കാട്–ജയറാം ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ ശ്രദ്ധേയമാകുന്നു. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.

ജൂലിയറ്റ് എന്ന നായികാ കഥാപാത്രമാണ് മീര ചിത്രത്തിൽ.

‘വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.

രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്’. – സത്യന്‍ അന്തിക്കാട് കുറിച്ചു.

എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.