6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മീര നന്ദൻ.
‘6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ..
ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല...’ അമ്മ തനിക്ക് സ്നേഹചുബനം നൽകുന്ന ചിത്രം പങ്കുവച്ച് മീര ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ജോലിയുടെ ഭാഗമായി സിനിമയിൽ നിന്നു മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.