തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ, ഹക്കിം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മീശ.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രത്തിന്റെ നിർമ്മാണം. ‘വികൃതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് എംസി ജോസഫ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും സംവിധയകൻ എംസി ജോസഫ്. ഛായാഗ്രഹണം – സുരേഷ് രാജൻ. സംഗീതം - സൂരജ് എസ്. കുറുപ്പ്, എഡിറ്റിങ് - മനോജ്.