Friday 09 September 2022 10:38 AM IST : By സ്വന്തം ലേഖകൻ

ഇത്രകാലം കാണാത്ത മറ്റൊരു സുരേഷ് ഗോപി...: ‘മേ ഹൂം മൂസ’ ടീസർ എത്തി: വിഡിയോ

moosa

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’യുടെ ടീസർ എത്തി. ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂനം ബജ്‌വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരീഷ്കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദാ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിലെത്തും.