Tuesday 10 December 2019 06:09 PM IST : By സ്വന്തം ലേഖകൻ

‘സത്യ എന്ന പെൺകുട്ടി’യെ മനസ്സിലായോ ? രസ്നയുടെ കുഞ്ഞനിയത്തിയും താരമായി

mersheena

‘സത്യ എന്ന പെൺകുട്ടി’യെ കണ്ട് മിനിസ്ക്രീൻ പ്രേക്ഷകർ സംശയത്തോടെ ചോദിക്കുന്നു, എവിടെയോ കണ്ട നല്ല മുഖപരിചയം ഉണ്ടല്ലോ എന്ന്. എന്നാൽ ആ തോന്നൽ സത്യമാണ്, ‘സത്യ എന്ന പെൺകുട്ടി’യായി തിളങ്ങുന്ന മെർഷീന നീനു മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്ന രസ്നയുടെ കുഞ്ഞനിയത്തിയാണ്.

‘പാരിജാതം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ താരമായ രസ്ന ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഇപ്പോൾ കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് രസ്ന. ചേച്ചിയുടെ വഴിയെ അഭിനയ രംഗത്തെത്തിയ മെർഷീന തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ‘സത്യ എന്ന പെൺകുട്ടി’യിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.