Tuesday 07 July 2020 03:10 PM IST : By സ്വന്തം ലേഖകൻ

‘പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ കയ്യടിച്ചിട്ടുണ്ട്... ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി’! മിഥുൻ മാനുവലിന്റെ കുറിപ്പ്

midhun

ദുബായിൽ നിന്നു തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയും ആരോപണമുയരുമ്പോൾ, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

‘മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!’ എന്നാണ് മിഥുൻ കുറിച്ചത്.