Thursday 23 September 2021 12:47 PM IST : By സ്വന്തം ലേഖകൻ

‘മിന്നൽ മുരളി’ ക്രിസ്മസ് റിലീസ്: പ്രതീക്ഷയോടെ ആരാധകർ

minnal-murali

ടൊവീനോ തോമസ് നായകനാകുന്ന ‘മിന്നൽ മുരളി’ ക്രിസ്മസ് റിലീസ്. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം.