Wednesday 04 December 2019 11:11 AM IST : By സ്വന്തം ലേഖകൻ

‘ഒരു പ്രേമം പൊട്ടിയ കാലത്താണ് അവളെ കണ്ടത്’! പ്രണയ കഥ പറഞ്ഞ് മിഥുൻ

mithun

നടൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് മിഥുൻ രമേശ്. താരം നായകനാകുന്ന പുതിയ ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

ഇപ്പോഴിതാ, ചിത്രത്തിന്റെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തിന് മിഥുൻ നൽകിയ അഭിമുഖത്തിൽ, താരം തന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയത്തെക്കുറിച്ച് പറഞ്ഞതാണ് വൈറൽ.

ദുബായില്‍ വച്ചാണ് ലക്ഷ്മിയെ ആദ്യം കാണുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന, നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള്‍ എന്ന രീതിയില്‍ ആണ് ലക്ഷ്മിയെ കണ്ടത്. അങ്ങനെയാണ് പ്രണയത്തിലായത്. വീട്ടിൽ പറഞ്ഞപ്പോഴും എതിർപ്പുണ്ടായില്ല. എല്ലാക്കാര്യങ്ങളിലും വലിയ പിന്തുണ നൽകുന്നത് ലക്ഷ്മിയാണെന്നും മിഥുൻ പറയുന്നു.

ലഭിക്കുന്ന ഏറ്റവും മോശം കമന്റുകൾ തടിയുടെ പേരിലാണ്. വേറെ ഒന്നും കിട്ടുന്നില്ലല്ലോ എന്നതാണ് ആശ്വാസം. ഭക്ഷണം നന്നായി കഴിക്കും. ഒപ്പം ജിമ്മില്‍ പോകും. സുഖമില്ലാതെ ആകുന്ന കാലം വരെ ജീവിതം ആസ്വദിക്കാനാണ് തീരുമാനം എന്നും മിഥുൻ പറയുന്നു.

ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും ലേശം തടി കുറയ്ക്കാം എന്ന്. അപ്പോൾ 2ദിവസമൊക്കെ പട്ടിണി കിടക്കും. മൂന്നാമത്തെ ദിവസം തീരും. തടി കുറച്ചാല്‍ രസമില്ലെന്ന് ചില ആളുകള്‍ പറയും. ഇതു വരെ തടി കുറച്ചിട്ടില്ലെന്നും മിഥുന്‍ പറയുന്നു.