Tuesday 14 September 2021 10:04 AM IST : By സ്വന്തം ലേഖകൻ

പൊന്നോമനയ്ക്കൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷമാക്കി മിയയും അശ്വിനും: വിഡിയോ പങ്കുവച്ച് താരം

miya

ആദ്യ വിവാഹ വാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരം മിയ. മകൻ ലൂക്കയ്ക്കൊപ്പം ആദ്യ വിവാഹവാർഷികം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് മിയയും നല്ലപാതി അശ്വിനും. കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ വിഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. ജൂലൈയിലാണ് ഇവർക്ക് ആദ്യത്തെ കൺമണിയായി ലൂക്ക ജനിച്ചത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നു താൽക്കാലികമായി ഇടവേള എടുത്തിരിക്കുകയാണ് മിയ.