Friday 27 August 2021 03:03 PM IST : By സ്വന്തം ലേഖകൻ

‘രണ്ടാളുംകൂടി ഓണം ആഘോഷിക്കാനിരുന്നതാ, ഇപ്പോ മൂന്നാളായി’: കുഞ്ഞാവയ്ക്കൊപ്പം മിയയുടെ ഓണം: വിഡിയോ

miya-onam

ഇത്തവണത്തെ ഓണം മിയക്ക് ഇത്തിരി സ്പെഷ്യലാണ്. വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം. അതിനേക്കാൾ ഇരട്ടി സന്തോഷം കുഞ്ഞാവയ്ക്കൊപ്പം പങ്കിടുന്ന ഓണാഘോഷവേളകൾ. ലൂക്കയും ആശ്വിനും എത്തിയ ശേഷമുള്ള മിയയുടെ ഓണാഘോഷ വിശേഷങ്ങൾ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് സഹോദരി ജിനി.

അത്തപ്പൂക്കളമിട്ടും ഓണക്കോടിയണിഞ്ഞും ആഘോഷപൂർവമാണ് കുടുംബാംഗങ്ങള്‍ ഓണനാളിനെ വരവേറ്റത്. കുടുംബാംഗങ്ങൾക്കിടയിലെ പ്രധാനി മിയയുടെ കുഞ്ഞാവ ലൂക്ക തന്നെയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ഫൊട്ടോയിൽ നിറഞ്ഞി നിന്നും കുടുംബത്തിലെ കുട്ടിക്കുറുമ്പൻ. ജിനിയുടെ വ്ലോഗിലൂടെയാണ് വിശേഷങ്ങൾ പങ്കിട്ടത്.

രണ്ടാളുംകൂടി ആഘോഷിക്കാനിരുന്ന ഓണം മൂന്നാളായിട്ട് ആഘോഷിച്ചുവെന്ന് മിയയുടെ കമന്റ്. കുടുംബാംഗങ്ങൾ ഒത്തുകൂടുന്നതിലെ സന്തോഷവും മിയ പങ്കുവച്ചു.

വിഡിയോ കാണാം: