Monday 10 May 2021 02:25 PM IST : By സ്വന്തം ലേഖകൻ

മിയയുടെ വീട് പരിചയപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ! വിഡിയോ ഏറ്റെടുത്ത് ആരാധകർ

miya

നടി മിയയുടെ വീട് പരിചയപ്പെടുത്തി നടൻ ഗോവിന്ദ് പത്മസൂര്യ. മിയയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ജിപി പകർത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ജി.പി തന്റെ യൂട്യൂബ് ചാനലിൽ വി‍ഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളാണ് മിയയും ഗോവിന്ദ് പത്മസൂര്യയും. മിയയുടെ അമ്മയേയും ഭർത്താവ് അശ്വിനെയും വിഡിയോയിൽ കാണാം. മിയയുടെയും ജിപിയുടെയും രസകരമായ സംസാരവും വീട്ടുവിശേഷങ്ങളുമൊക്കെയാണ് വിഡിയോയുടെ ഹൈലൈറ്റ്.