Friday 22 April 2022 03:00 PM IST : By സ്വന്തം ലേഖകൻ

സ്ക്രീനിൽ റോക്കി ഭായ് അടിച്ചു തകർക്കുമ്പോൾ ലൂക്ക സുഖമായി ഉറങ്ങുന്നു: കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് മിയ

miya

മകൻ ലൂക്കയെയും കൊണ്ട് കെ.ജി.എഫ് ടു കാണാന്‍ തിയറ്ററില്‍ പോയ അനുഭവവും ചിത്രങ്ങളും പങ്കുവച്ച് നടി മിയ.

‘ലൂക്കയുടെ ആദ്യത്തെ സിനിമാനുഭവം. കെജിഎഫ്2. സിനിമയിൽ ധാരാളം വിഎഫ്‌എക്‌സും ബഹളവുമൊക്കെയുള്ളതിനാൽ ലൂക്കയെ തിയേറ്ററിലേക്ക് കൊണ്ടുപോവണോ എന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഞങ്ങൾക്ക്, പ്രത്യേകിച്ച് അശ്വിന്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമാണ്. അതിനാൽ തിയേറ്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തി. സെക്കൻഡ് ഷോ ബുക്ക് ചെയ്തു, അവന് നന്നായി ഭക്ഷണം നൽകി, സുഖപ്രദമായ വസ്ത്രങ്ങൾ ധരിപ്പിച്ചു… ആദ്യം, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അവൻ ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം അവന് മനസ്സിലായി, റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിർത്താൻ പോവുന്നില്ലെന്ന്. അതോടെ, തന്റെ കാര്യം നോക്കി അവൻ ഉറക്കമായി. ലൂക്കയ്ക്ക് ഒപ്പമുള്ള ഞങ്ങളുടെ ആദ്യ തിയേറ്റർ അനുഭവം മികച്ചതായിരുന്നു, ഞങ്ങളിനിയും ഇതാവർത്തിക്കും’ മിയ കുറിക്കുന്നു.