Friday 09 July 2021 10:10 AM IST : By സ്വന്തം ലേഖകൻ

‘ഗർഭകാലം ഒരു ‘വലിയ സംഭവം’ ആക്കി ‘ആഘോഷം’ ആക്കാതിരുന്ന നിങ്ങളുടെ ‘വകതിരിവിന്’ എന്റെ കയ്യടി’! അനുകൂലിച്ചും വിയോജിച്ചും ചർച്ച

miya

തനിക്കും ജീവിതപങ്കാളി അശ്വിൻ ഫിലിപ്പിനും ആദ്യത്തെ കൺമണിയായി മകൻ പിറന്ന സന്തോഷം കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ നായിക മിയ ആരാധകരുമായി പങ്കുവച്ചത്. ഗർഭിണിയായതും ഗർഭകാല വിശേഷങ്ങളുമൊന്നും വാർത്തയാക്കാൻ താരം ആഗ്രഹിച്ചിരുന്നില്ല.

ഇപ്പോഴിതാ, മകൻ പിറന്ന സന്തോഷം പങ്കുവച്ചുള്ള മിയയുടെ പോസ്റ്റിനു താഴെ ഇതുമായി ബന്ധപ്പെട്ട് ആരാധകർ പങ്കുവച്ച കമന്റുകളാണ് ചർച്ച.

‘Congratulations both, may God bless all. ഗർഭകാലം ഒരു ‘വലിയ സംഭവം’ ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു ‘ആഘോഷം’ ആക്കാതിരുന്ന നിങ്ങളുടെ ‘വകതിരിവിന്’ (വിവേകം) എന്റെ ആദ്യ കൈയ്യടി’ എന്നാണ് ഒരാൾ കമന്റിട്ടത്. എന്നാൽ ഇതിനെ അനുകൂലിച്ചും വിയോജിച്ചും താഴെ മറ്റു പലരും അഭിപ്രായവുമായെത്തി.‘വലിയ സംഭവം ആക്കിയാൽ എന്താ ബ്രോ കുഴപ്പം’ എന്നാണ് വിയോജിക്കുന്നവരുടെ ചോദ്യം. എന്തായാലും ചർച്ച സജീവമാകുകയും രണ്ടു വിഭാഗങ്ങളിലുമുള്ളവർ സജീവമായ തങ്ങളുടെ ഭാഗം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് അശ്വിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.