Wednesday 13 January 2021 11:27 AM IST : By സ്വന്തം ലേഖകൻ

ഒത്തിരി ചിരിപ്പിക്കാന്‍ മോഹൻകുമാർ ഫാൻസ്! ട്രെയിലർ എത്തി

mohankumar

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസിന്റെ ട്രെയിലർ എത്തി. സിദ്ദിഖ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയും സംഗീതവുമൊക്കെയാണ് ചിത്രത്തിന്റെ കഥാഗതി. ഫാമിലി–കോമഡി–ഡ്രാമയാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു.

മുകേഷ്, ശ്രീനിവാസൻ, രമേഷ് പിഷാരടി, അലൻസിയർ, വിനയ് ഫോർട്ട്, ടി.ജി രവി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ആസിഫ് അലി അതിഥി വേഷത്തിലും എത്തും.