Thursday 10 October 2024 11:22 AM IST : By സ്വന്തം ലേഖകൻ

‘ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു എന്നോടുണ്ടായിരുന്നത്’: ടി പി മാധവനെ അനുസ്മരിച്ച് മോഹന്‍ ലാല്‍

mohanlal

അന്തരിച്ച നടന്‍ ടി പി മാധവനെ അനുസ്മരിച്ച് നടന്‍ മോഹന്‍ ലാല്‍.

‘മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട’ എന്നാണ് മാധവന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിരവധിയാളുകളാണ് മോഹൻലാലിന്റെ പോസ്റ്റിനു താഴെ ടി പി മാധവന് ആദരാഞ്ജലികളുമായി എത്തുന്നത്.