Tuesday 06 August 2019 02:54 PM IST : By സ്വന്തം ലേഖകൻ

അർബാസിന്റെ പാട്ടിനൊപ്പം ചുവടുകൾ വച്ച്, ആസ്വാദകനായി ലാലേട്ടൻ! വിഡിയോ വൈറൽ

lal-new

അഭിനയത്തിനൊപ്പം സംഗീതത്തിലും വലിയ താൽപര്യമാണ് മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്. മികച്ച സംഗീത ആസ്വാദകനും നല്ല ഗായകനുമായ അദ്ദേഹം ബോളിവുഡ് താരം അർബാസ് ഖാന്റെ ജൻമദിനപാർട്ടിയിൽ അർബാസിന്റെ പാട്ടിനൊപ്പം ചുവടുകൾ വച്ച് ആസ്വദിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ബോളിവുഡ് താരവും സൽമാൻഖാന്റെ സഹോദരനുമായ അർബാസ് ഇപ്പോൾ മോഹൻലാലിനൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലായതിനാൽ ഇത്തവണ അർബാസിന്റെ ജൻമദിന ആഘോഷം ഇവിടെയായിരുന്നു.

അർബാസ് പാടുമ്പോൾ, അർബാസിനൊപ്പം നിന്ന് പാട്ടിൽ മുഴുകി ആസ്വദിക്കുന്ന ലാലേട്ടനാണ് വിഡിയോയിൽ.