Wednesday 16 September 2020 10:08 AM IST : By സ്വന്തം ലേഖകൻ

‘ഏറ്റവും പ്രിയപ്പെട്ട രണ്ടു കാലുകൾ തിരഞ്ഞു പോയപ്പോൾ ഓർമ്മകൾ ഒഴുകിയിറങ്ങിയത്...’! വേറിട്ട ഒരു ‘കാൽ കുറിപ്പ്’

mohanlal

വസ്ത്രധാരണത്തിന്റെ പേരിൽ യുവനായിക അനശ്വര രാജൻ സൈബർ ആക്രമണം നേരിട്ടതും അനശ്വരയെ പിന്തുണച്ച് താരങ്ങൾ‌ രംഗത്തെത്തിയതുമാണ് മലയാള സിനിമയിലെ പുതിയ വാർത്ത. അനശ്വര പങ്കുവച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രത്തിൽ താരത്തിന്റെ കാലുകൾ കാണുന്നതാണ് ചിലരെ അസ്വസ്ഥരാക്കിയത്. എന്നാൽ അതേ നാണയത്തിൽ, തങ്ങളുടെ കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സിനിമാ ലോകം സൈബർ ആക്രമണക്കാരെ നേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ, അതിനിടെ വേറിട്ട ഒരു ‘കാൽ കുറിപ്പു’മായി എത്തിയിരിക്കുകയാണ് സനൽ കുമാർ പത്മനാഭൻ. മോഹൻലാലിന്റെ കാലുകളെക്കുറിച്ചാണ് സനലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

കുറിപ്പ് വായിക്കാം –

കാലുകൾ കഥ പറയുന്ന ഒരായിരം പോസ്റ്റുകൾ ഇങ്ങനെ വാളിൽ വിരിയുന്നത് കണ്ടപ്പോൾ , ഏറ്റവും പ്രിയപ്പെട്ട രണ്ടു കാലുകൾ തികഞ്ഞു പോയപ്പോൾ ഓർമ്മകൾ ഒഴുകിയിറങ്ങിയത് ആ രണ്ടു കാലുകളിലേക്കായിരുന്നു...........

ആളാരെ ഗോവിന്ദാ ക്കും ,

തകില് പുകില് നും ,

നെഞ്ചിൽ കഞ്ചബാണത്തിനും ,

ഒരു വല്ലം പൊന്നും പൂവിനും ,

ഒക്കേലാ ഒക്കേല കും..

ചടുലമായ ചുവടുകളും......

ആനന്ദ നടനം ആടിനേൻ നും കഥകളി ചുവടുകളും....

രാജശില്പിയിലെ രുദ്ര താണ്ഡവത്തിനു ദൈവീക ഭാവമുള്ള ചുവടുകളും അനായാസേന ആടി തകർത്ത ആ കാലുകളോട് !

ബുള്ളെറ്റിൽ നിന്നും ഇറങ്ങാതെ തന്നെ സെന്റർ സ്റ്റാൻഡ് ഇട്ട ശേഷം ഹാന്ഡിലിനു മുകളിലൂടെ കാൽ പൊക്കി ഇറങ്ങാൻ മലയാളിയെ പ്രചോദിപ്പിച്ച

കാലുകൾ.......

കാറിൽ നിന്നും ഇറങ്ങുമ്പോൾ ഡോർ കാലുകൾ കൊണ്ട്‌ അടച്ചു നോക്കാനായി മലയാളിയോട് പറഞ്ഞ രണ്ടു പുറംകാലുകൾ !

രണ്ടു സൈഡിലേക്കും ഫുൾ സ്ട്രെച്ചു ചെയ്തിരുന്നും ( തച്ചോളി വർഗീസ് ചേകവർ ), ആറടി പൊക്കമുള്ള സ്ഫടികം ജോർജിന്റെ നെഞ്ചത്തു അനായാസം പതിഞ്ഞിരുന്നും ( ഒളിമ്പ്യൻ ) ഫ്ലെക്സിബിലിറ്റി കൊണ്ടു വിസ്മയിപ്പിച്ച രണ്ടു കാലുകൾ !

പാടാം വനമാലി പോലൊരു ഫാസ്റ്റ് മൂവ്മെന്റ് ഏറെയുള്ളൊരു പാട്ടിൽ

ഡാൻസ് ചെയ്യുമ്പോൾ കാലിൽ നീരായിട്ടു പോലും ബാൻഡേജ് ഒക്കെ കെട്ടി കളിയ്ക്കാൻ ആയി ഇറങ്ങി വന്നു , വേദനയും നീരുമൊക്കെ മറന്നു ചുമ്മാ അങ്ങ് പൊളിച്ചിട്ടു പോയ ഡെഡിക്കേഷൻ കൊണ്ട്‌ ഞെട്ടിച്ച കാലുകൾ !

അഴിച്ചിട്ട മുണ്ട് , നടന്നു കൊണ്ടോ ഓടികൊണ്ടോ മടക്കി കുത്താനായി ,വലം കാൽ കൊണ്ട്‌ ചെറിയൊരു തട്ടോടെ പൊക്കിയെടുക്കാൻ പറഞ്ഞ ഒരു വലംകാൽ !

ആ പാദങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും , പാദമുദ്രകളുടെ വലുപ്പം വലുതായതു കൊണ്ടാകാം മലയാള സിനിമ എന്ന കെ ജി എഫ് ആ കാൽക്കീഴിൽ ആയതു !