‘അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ് ശ്രീനിവാസനുമായുള്ളത്. എത്രയോ സിനിമകളിലൂടെ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു. ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് ഫോണിൽ വിളിച്ച് കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും സംസാരിക്കാറുണ്ട്. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷനലായിപ്പോയി. അതാണ് സംഭവം. അവിടെ വന്നു എന്നു പറയുന്നതു തന്നെ വലിയ കാര്യം. ഒരുപാടു കാലത്തിനു ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെ അല്ല അവിടെ കണ്ടത്. മനസിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി. ഞങ്ങൾ ചെയ്ത സിനിമകൾ... ആ സമയത്ത് അങ്ങനെയല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയി’.– പറയുന്നത് മോഹൻലാൽ. ‘മനോരമ ന്യൂസ്’നു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയതാരം.
ദീർഘകാലത്തിനു ശേഷം പ്രിയ സുഹൃത്ത് ശ്രീനിവാസനെ നേരിൽ കണ്ടതുമുതൽ മക്കളായ മായയുടെയും പ്രണവിന്റെയും താൽപര്യങ്ങളെക്കുറിച്ചും അമ്മ എന്ന താരസംഘടനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും അഭിമുഖത്തിൽ മോഹൻലാൽ മനസു തുറന്നു.
വിഡിയോ –